KIതിരുവല്ല വൈ.എം.സി.എ വികാസ് സ്കൂളിൽ സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഴുകുതിരി നിർമ്മാണ പരിശീലന യൂണിറ്റ് ആരംഭിച്ചു
KIJuly 29, 2026 11:07AM

KIതിരുവല്ല: വൈ.എം.സി.എ വികാസ് സ്കൂളിൽ സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മെഴുകുതിരി നിർമ്മാണ പരിശീലന യൂണിറ്റിന്റെ ഉദ്ഘാടനം ജൻ ശിക്ഷൺ ജില്ലാ ചെയർപേഴ്സൺ ശ്രീലത കെ. നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ജെയിംസ് ടി. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജൻ ശിക്ഷൺ ജില്ലാ ഡയറക്ടർ അമൃത, രാജലക്ഷ്മി പി.വി., സാജൻ വർഗീസ്, തോമസ് വർഗീസ്, എബ്രഹാം പി. വർഗീസ്, ജിജു മാത്യു, ഇ.എ. ഏലിയാസ്, അഡ്വ. കുരുവിള വർഗീസ്, ജോയി ജോൺ, ഷാജി ജോർജ്, മോളമ്മ സണ്ണി, നസീർ അഹമ്മദ്, അജയ് ജോർജ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കും മെഴുകുതിരി നിർമ്മാണത്തിൽ പരിശീലനം നൽകുന്നതിനൊപ്പം, പരിശീലനത്തിലൂടെ നിർമ്മിക്കുന്ന മെഴുകുതിരികൾ വിപണനം ചെയ്യുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. നൈപുണ്യ വികസനത്തിലൂടെ വരുമാനമാർഗങ്ങൾ സൃഷ്ടിക്കാനും സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം സഹായകമാകും.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
October 16, 2026 02:10PM
September 04, 2026 02:09PM
August 16, 2026 02:08PM
August 15, 2026 02:08PM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM