KIഗൾഫ് മലയാളികളുടെ സേവനം മഹത്തരം - സബ് കളക്ടർ
KIOctober 16, 2026 02:10PM

KI തിരുവല്ല: ഗൾഫ് മലയാളികളുടെ സേവനം മഹത്തരം ആണെന്ന് പാർവതി ഗോപകുമാർ ഐ. എ.എസ് പ്രസ്താവിച്ചു. വൈഎംസിഎ വികാസ് സ്കൂളിൽ ദോഹ മലയാളികളുടെ സംഘടനയായ ഫോട്ടാ ആരംഭിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സബ് കളക്ടർ. ആദ്യഘട്ടമായി സ്കൂൾ ഓഡിറ്റോറിയ ത്തിലേക്ക് നൽകിയ ഹെലികോപ്റ്റർ ഫാനിന്റെ സ്വിച്ച് ഓൺ കർമ്മവും സബ് കളക്ടർ നിർവഹിച്ചു. കുട്ടികളെ സ്പോൺസർ ചെയ്യുന്ന പദ്ധതിയിലേക്കുള്ള സംഭാവന തുകകൾ യോഗത്തിൽ സ്വീകരിച്ചു. യോഗത്തിൽ ഫോട്ടാ പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ജെയിംസ് റ്റി മുഖ്യപ്രഭാഷണം നടത്തി. മാത്യു വർഗീസ്, ജോൺസി എബ്രഹാം, സാജൻ വർഗീസ്, ചെറിയാൻ പോളച്ചിറക്കൽ, മോഹൻ ഐരൂർ, പ്രൊഫ. കുര്യൻ ജോൺ, ഏലിയാസ് ഇ എ, ജിജു മാത്യു, തോമസ് വർഗീസ്, ഷാജി തേൻ മഠം, ജോയി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
September 04, 2026 02:09PM
August 16, 2026 02:08PM
August 15, 2026 02:08PM
July 29, 2026 11:07AM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM