SERVING THE COMMUNITY SINCE 1966




KIസമാധാന ജീവിതം സാധ്യമാകുന്ന ലോകക്രമത്തിനായി പ്രവർത്തിക്കാം - ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്

KIAugust 16, 2026 02:08PM



KI തിരുവല്ല: ദൈവം നൽകിയ കഴിവുകളും സാധ്യതകളും മറ്റുള്ളവർക്കായി പങ്കുവെക്കുന്നതാണ് വൈഎംസിഎയുടെ ദൗത്യമെന്ന് ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സ്വന്തം കഴിവുകളും വിഭവങ്ങളും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന കൂട്ടായ്മയായി വൈഎംസിഎ മാറണം. സ്നേഹത്തിൽ അധിഷ്ഠിതമായി, സ്വയം പ്രേരിതമായി മറ്റുള്ളവരെ കരുതുകയും സമാധാനപൂർണമായ ജീവിതം സാധ്യമാകുന്ന ലോകക്രമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹമായി  വളരണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല വൈഎംസിഎയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലഘട്ടത്തിൽ മനുഷ്യർക്കിടയിലെ അകലം വർധിച്ചുവരുമ്പോൾ പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും. സമൂഹത്തിലെ അവശരും പിന്നാക്കം നിൽക്കുന്നവരുമായ മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പ്രവർത്തനങ്ങളാണ് വൈഎംസിഎയുടെ പ്രസക്തി വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈഎംസിഎ പ്രസിഡന്റ് ജയിംസ് ടി. അധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മികച്ച സാംസ്കാരിക സംഭാവനയ്ക്കുള്ള വൈഎംസിഎയുടെ ആദരം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ഐപ്പ് തോമസ് ഏറ്റുവാങ്ങി. രാജസ്ഥാൻ സർക്കാരിന്റെ അക്കൗണ്ടന്റ് ജനറലിന്റെ അഡ്വൈസറി ബോർഡ് അംഗമായി നിയമിതനായ ജോർജ് ചെറിയാനെയും ചടങ്ങിൽ ആദരിച്ചു. വൈഎംസിഎ ദേശീയ എക്യുമെനിക്കൽ ആൻഡ് ഇന്റർ-റിലീജിയസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, വൈഡബ്ല്യുസിഎ പ്രസിഡന്റ് ഐറിൻ കോശി, വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് ജിജു മാത്യു പുലിയേലിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. കുര്യൻ ജോൺ, എ.ജി. ജോർജ്, ജോർജ് മാത്യു, തോമസ് വർഗീസ്, അഡ്വ. കുരുവിള വർഗീസ്, ലിയോൺ വർഗീസ് എബ്രഹാം, പാസ്റ്റർ സി.പി. മോനായി, സെക്രട്ടറി ജോയി ജോൺ,  എന്നിവർ പ്രസംഗിച്ചു. ടേബിൾ ടെന്നീസിൽ ജില്ലാ തലത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Other News Topics


National YMCA President Visited YMCA Tiruvalla

November 24, 2026 12:11PM


വൈ.എം.സി.എ ബാലകലമേള

November 21, 2026 08:11PM


വൈ. എം. സി. എ ബാലകലമേള

November 21, 2026 07:11PM


വൈഎംസിഎ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

November 05, 2026 08:11PM


വൈ.എം.സി.എ വികാസ് സ്കൂളും കൈരളി ആർട്സ് ക്ലബ്ബും സംയുക്തമായി അഡ്വ. വർഗീസ് മാമ്മന് സ്വീകരണം നൽകി.

November 04, 2026 06:11PM


ഗൾഫ് മലയാളികളുടെ സേവനം മഹത്തരം - സബ് കളക്ടർ

October 16, 2026 02:10PM


വൈ.എം.സി.എ. ഫാർമേഴ്സ് ക്ലബ്ബിന്റെ കർഷക വിപണി ഉദ്ഘാടനം ചെയ്തു

September 04, 2026 02:09PM


80-ാം സ്വാതന്ത്ര്യദിനം: തിരുവല്ല വൈ.എം.സി.എയിൽ ദേശീയപതാക ഉയർത്തി

August 15, 2026 02:08PM


തിരുവല്ല വൈ.എം.സി.എ വികാസ് സ്കൂളിൽ സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഴുകുതിരി നിർമ്മാണ പരിശീലന യൂണിറ്റ് ആരംഭിച്ചു

July 29, 2026 11:07AM


വികാസ് സ്കൂളിന് സ്കൂൾ ബസ് സമ്മാനിച്ച് വൈസ് മെൻസ് ഇന്റർനാഷണലും മദ്രാസ് വൈ.എം.സി.എയും

June 28, 2026 11:06AM


വികാസ് സ്കൂളിന് ലഭിച്ച സ്കൂൾ ബസ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശീർവദിച്ചു

June 25, 2026 11:06AM


അസ്വന്തുഷ്ടരായ യുവത്വം - രാജ്യ നേടുന്ന നേരിടുന്ന വെല്ലുവിളി - ബിജു പ്രഭാകർ IAS

June 08, 2026 02:06PM


വൈ.എം.സി.എ വികാസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

June 05, 2026 12:06PM


വൈ.എം.സി.എ വികാസ് സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 01, 2026 12:06PM


നിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മന് തിരുവല്ല വൈ.എം.സി.എയുടെ പ്രൗഢഗംഭീര സ്വീകരണം

May 10, 2026 12:05PM


റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

April 25, 2026 12:04PM